Loading...
Loading...
Loading...
ആപ്തവാക്യം : " പ്രവാസജീവിതം പ്രേഷിത ജീവിതം "

pravasiapostolatechry@gmail.com

+91 9207470117

About Us

Home History
About Pravasi Apostolate

On August 15, 2015, Mar Joseph Perumthottam, Metropolitan Archbishop of the Changanassery Archdiocese, officially inaugurated the "Pravasi Apostolate" mission for pastoral care.

History

ക്രൈസ്‌തവ ദർശനത്തിൽ എല്ലാ വിശ്വാസികളും പ്രവാസികളാണ്. ഈ ലോകജീവിതം നമ്മുടെ പ്രവാസകാലവും സ്വർഗീയ ജീവിതം നിത്യതയുമാണല്ലോ. പൂർവ്വപിതാക്കന്മാരായ അബ്രാഹം, ഇസഹാക്ക്, യാക്കോബ് എന്നിവർ പ്രവാസികളായിരുന്നല്ലോ. എന്തിന്? തിരുക്കുടുംബവും പ്രവാസജീവിതം നയിച്ചിരുന്നവരാണല്ലോ. ലോകം മുഴുവൻ പ്രവാസികളായി ചിതറിപ്പാർക്കുന്ന നമുക്ക് ദൈവം ഒരു വലിയ ദൗത്യം നൽകിയിട്ടുണ്ട്. ചിതറിക്കപ്പെട്ടവർ വചനം പ്രസംഗിച്ചുകൊണ്ട് ചുറ്റി സഞ്ചരിച്ചു (അപ്പ. 8:4). ആയിരിക്കുന്ന ഇടങ്ങളിൽ വചനം പങ്കുവയ്ക്കുവാൻ ഓരോ പ്രവാസിയെയും ദൈവം അയച്ചിരിക്കുന്നതാണ് എന്ന ബോധ്യത്തോടെ ജീവിക്കുവാൻ നമുക്ക് കടമയുണ്ട്. അതോടൊപ്പം സ്വർഗത്തിലേക്കുള്ള യാത്രയിൽ ചുറ്റുമുള്ളവരെ ചേർത്തുപിടിച്ച് ആ വഴികാണിച്ചു കൊടുക്കേണ്ട ദൗത്യവും നമ്മുടേതാണ്. നമ്മുടെ അതിരൂപതയിലെ പ്രവാസികളായ സഹോദരങ്ങൾക്ക് ഊർജ്ജം പകർന്നുകൊണ്ട് അവരുടെ ക്ഷേമവും ഉന്നമനവും ലക്ഷ്യമാക്കി 2015 ആഗസ്റ് മാസം 15-כо തീയതി ചങ്ങനാശ്ശേരി അതിരൂപതാ മെത്രാപ്പോലീത്ത അഭിവന്ദ്യ ജോസഫ് പെരുന്തോട്ടം ഈ പ്രവാസി പ്രസ്ഥാനം ഔദ്യോഗികമായി ഉദഘാടനം ചെയ്യുകയും ബഹു. സണ്ണി പുത്തൻപുരയ്ക്കലച്ചനെ പ്രവാസി അപ്പോസ്‌തലേറ്റിന്റെ ആദ്യ ഡയറക്ടർ ആയി നിയമിക്കുകയും ചെയ്‌തു.   മാർത്തോമ്മാശ്ലീഹാ തൻ്റെ പ്രവാസജീവിതത്തിലൂടെ ഈശോയെ പകർന്നു കൊടുത്തതുപോലെ ഈശോയെയും അവൻ്റെ സഭയെയും പകർന്നു കൊടുക്കാൻ നമുക്ക് പ്രവാസജീവിതം ഉപയോഗിക്കാം. അതിനുള്ള ശക്തി തിരുസഭയിൽനിന്നും കൂദാശകളിൽനിന്നും സ്വീകരിച്ച് ചങ്ങനാശ്ശേരി അതിരൂപതയോടും ഇടവകയോടും പ്രവാസികളായിരിക്കുന്ന സ്ഥലത്തെ സഭയിലെ ശുശ്രൂഷാസംവിധാനങ്ങളോടും ചേർന്നുനിന്നുകൊണ്ട് ഈ പ്രസ്ഥാനത്തിൻറെ വളർച്ചയിൽ പങ്കുചേരാം.  അഭിവന്ദ്യ പിതാവിൻറെ ദർശനവും ദീർഘവീക്ഷണവും അതിരൂപതാ പ്രവാസി അപ്പോസ്‌തലേറ്റ് പ്രവർത്തനം സന്തോഷപൂർവ്വം സ്വീകരിച്ചപ്പോൾ, തുടർന്നുള്ള പ്രവർത്തനത്തിനും വളർച്ചയ്ക്കും വേണ്ടി നിയമാവലി രൂപീകരിക്കേണ്ടത് അത്യാവശ്യമായി വന്നു. അതിൻ്റെ വെളിച്ചത്തിൽ ദീർഘമായ ചർച്ചകളുടെയും പഠനത്തിന്റെയും ഫലമായി നിയമാവലി അതിൻ്റെ പൂർണ്ണത കൈവരിച്ചിരിക്കുന്നു. 

Get In Touch

Changanacherry

pravasiapostolatechry@gmail.com

+91 9207470117

Follow Us

All Rights Reserved. © 2024

Developed by FaithInfosoft