pravasiapostolatechry@gmail.com
+91 9207470117
ഭൂതലമാകെ നിറഞ്ഞുവിളങ്ങും
ചങ്ങനാശ്ശേരി അതിരൂപത (വാഴ്‌ക) 2
വിശ്വാസജീവിത വഴിയിൽ തണലായി മേവും
പ്രവാസി അപ്പോസ്‌തലേറ്റ് (വാഴ്‌ക) 2
മാർത്തോമ്മായുടെ മക്കൾ ഞങ്ങൾ പാരിതിലാകെ വളർന്നു.
കർത്താവരുളിയ വചനം തുണയായി ജീവിത സാക്ഷ്യം നൽകി.
ഒന്നിച്ചൊരുമനമായി രക്ഷകവഴിയേ ധീരതയോടെ ഗമിപ്പു ഞങ്ങൾ,
എന്നും ഞങ്ങൾ.
ചങ്ങനാശ്ശേരി അതിരൂപതാ
പ്രവാസി അപ്പോസ്‌തലേറ്റ്. (2)
നാടും വീടും വിട്ടു വിദൂരെ പ്രവാസ വഴിയിൽ ഞങ്ങൾ.
പൂർവ്വപിതാക്കൾ പകർന്നു നൽകിയ വിശ്വാസ ദീപം തെളിച്ചു.
പ്രവാസ ജീവിതം പ്രേഷിത ജീവിത-മുണർത്തുപാട്ടായ് പാടി.
ഒറ്റയ്ക്കല്ലിനി ഒപ്പം എന്നും അതിരൂപതയുമുണ്ട്.
ഒരു മനമോടെ ഒരു സ്വരമോടെ പ്രവാസി മക്കൾ പാടുന്നു. (2)
ജയ് ജയ് ചങ്ങനാശ്ശേരി അതിരൂപതാ
ജയ് ജയ് ജയ് പ്രവാസി അപ്പോസ്‌തലേറ്റ് (2)
Changanacherry
pravasiapostolatechry@gmail.com
+91 9207470117
All Rights Reserved. © 2024
Developed by FaithInfosoft