pravasiapostolatechry@gmail.com
+91 9207470117
പ്രവാസികൾ സഭയ്ക്കും സമുദായത്തിനും സമൂഹത്തിനും എന്നും വലിയ മുതൽക്കൂട്ടാണ്. കേരളം പോലെ മറ്റ് വരുമാനസ്രോതസ്സുകളില്ലാത്ത നാടിന് സാമ്പത്തിക ഭദ്രത നൽകുന്നു എന്ന് മാത്രമല്ല ആഗോളതലത്തിൽ മലയാളികൾക്ക് അഭിമാനിക്കാവുന്ന വലിയ നേട്ടങ്ങൾ സ്വന്തമാക്കാനും പ്രവാസികൾക്കാകുന്നു എന്നതും എടുത്ത് പറയേണ്ടതുണ്ട്.
വിശ്വാസ തീക്ഷ്‌ണതയിൽ ജ്വലിക്കുന്ന പ്രവാസികൾ നാടിനോടും മാതൃസഭയോടും കാണിക്കുന്ന സ്നേഹവും കൂറും അസൂയാവഹം തന്നെ. പ്രവാസത്തിലും നാട്ടിലും ഒരുപോലെ അവർ കാണിക്കുന്ന സഭാ സ്നേഹവും സേവന തല്‌പരതയും പലപ്പോഴും നേരിട്ട് മനസ്സിലാക്കുകയും ചെയ്‌തിട്ടുണ്ട്.
പ്രവാസി പ്രേഷിതത്വവും പ്രവാസി ക്ഷേമവും ഒരുപോലെ കൈകാര്യം ചെയ്യുന്ന നമ്മുടെ ഒരു ഡിപ്പാർട്മെൻറ് ആണല്ലോ പ്രവാസി അപ്പോസ്‌തലേറ്റ്. കഴിഞ്ഞ ഏതാനും വർഷങ്ങളായി വളരെ അച്ചടക്കത്തോടും സൂക്ഷ്‌മതയോടും കൂടി പ്രവർത്തിക്കാൻ അവർക്ക് സാധിച്ചു എന്ന് നമുക്കറിയാം. എന്നാൽ പ്രവർത്തനങ്ങൾ കൂടുതൽ ശക്തിയോടെ മുൻപോട്ട് കൊണ്ടുപോകേണ്ടത് കാലത്തിൻറെ ആവശ്യമാണ്. ചങ്ങനാശ്ശേരി അതിരൂപതയിലെ പ്രവാസി അപ്പോസ്‌തലേറ്റ് സ്വന്തം പ്രവർത്തന മാർഗ്ഗരേഖയുണ്ടാക്കി (നിയമാവലി) കൂടുതൽ കെട്ടുറപ്പോടെ മെച്ചപ്പെട്ട സേവനങ്ങൾ പ്രവാസികളായ വിശ്വാസികൾക്ക് നൽകാനായി തയ്യാറെടുത്തിരിക്കുന്നു.
അഭിവന്ദ്യ പിതാക്കന്മാരുടെയും ബഹുമാനപ്പെട്ട കൂരിയയുടെയും അംഗീകാരത്തോടെ പ്രാവർത്തികമാക്കാൻ തയ്യാറാക്കിയിരിക്കുന്ന പ്രവർത്തനമാർഗ്ഗരേഖയ്ക്ക് എല്ലാവിധ ആശംസകളും നേരുന്നു.
Changanacherry
pravasiapostolatechry@gmail.com
+91 9207470117
All Rights Reserved. © 2024
Developed by FaithInfosoft