Loading...
Loading...
Loading...
ആപ്തവാക്യം : " പ്രവാസജീവിതം പ്രേഷിത ജീവിതം "

pravasiapostolatechry@gmail.com

+91 9207470117

Messages

Home Message
Fr.Jijo Marattukalam

സഭ സ്വഭാവത്താലേ പ്രേക്ഷിതയാണ്. സഭയ്ക്ക് അവളുടെ നാഥൻ ഏൽപ്പിച്ചു കൊടുത്ത ദൗത്യമാണ് സുവിശേഷ പ്രഘോഷണം. ഈ സഭയിലെ അംഗങ്ങളായ എല്ലാവരുടെയും കടമയാണ് മിശിഹായ്ക്ക് സാക്ഷിയാവുക എന്നത്. ഓരോ ക്രൈസ്‌തവനും മിശിഹായ്ക്ക് സാക്ഷ്യമാകേണ്ടത് ഒരേസമയം ജീവിത സാക്ഷ്യത്തിലൂടെയും അധരങ്ങളുടെ പ്രഘോഷണത്തിലൂടെയുമാണ്. പ്രഘോഷിക്കപ്പെടാത്ത സുവിശേഷം അപരർക്ക് സദ്വാർത്തയാകുന്നില്ല.

"ആരെങ്കിലും ആവശ്യപ്പെട്ടാൽ മാത്രം മിശിഹായെപ്പറ്റി പറയുക; എന്നാൽ മിശിഹായെപ്പറ്റി ആളുകൾ ചോദിക്കത്തക്കവിധം ജീവിക്കുക" എന്ന് പോൾ ക്ലാനഡെൻ പറയുന്നുണ്ട്. വിശുദ്ധ ചാൾസ് ഡി ഫുക്കോർട്ട് എന്ന മിഷനറി നമ്മെ ഓർമ്മപ്പെടുത്തുന്നു "പുരമുകളിൽ നിന്ന് സുവിശേഷം പ്രഘോഷിക്കുക എന്നത് ഓരോ ക്രൈസ്‌തവന്റെയും വിളിയുടെ ദൗത്യമാണ്. എന്നാൽ വാക്കുകൊണ്ടല്ല നിൻറെ ജീവിതം വഴിയായിരിക്കണം." ചങ്ങനാശ്ശേരി അതിരൂപതാ പ്രവാസി അപ്പോസ്‌തലേറ്റിൽ അംഗമായ നാമെല്ലാവരും കഴിഞ്ഞ കാലങ്ങളിൽ നമ്മുടെ വാക്കുകളിലൂടെ പ്രവൃത്തികളിലൂടെ ഈശോയ്ക്ക് സാക്ഷികളാവുകയായിരുന്നു.

ജോൺ 23 -သ മാർപാപ്പാ രണ്ടാം വത്തിക്കാൻ സൂനഹദോസിന്റെ ഉദ്ഘാടന പ്രസംഗത്തിൽ ഇങ്ങനെ പറഞ്ഞു: "ഇന്നാരംഭിക്കുന്ന ഈ സൂനഹദോസ് സഭയെ സംബന്ധിച്ചിടത്തോളം ഒരു പുത്തൻ പ്രഭാതമാണ്; ഒരു ഉജ്ജ്വല പ്രകാശത്തിന്റെ മുന്നോടിയാണ്. ഇപ്പോൾ പ്രഭാതമായതേയുള്ളൂ. ഈ പൊൻപുലരിയിൽത്തന്നെ എത്രമാത്രം ആനന്ദമാണ് നമുക്കുള്ളിൽ." ഈ വാക്കുകളിലൂടെ പ്രവാസി അപ്പോസ്‌തലേറ്റിനെക്കുറിച്ച് വിചിന്തനം ചെയ്യുമ്പോൾ അഭിമാനപൂരിതമാകുന്നു എൻറെ അന്തരംഗം. പ്രവാസി അപ്പോസ്‌തലേറ്റ് സീറോ മലബാർ സഭയുടെ ഒരു പുത്തൻ പ്രഭാതമാണ്. ഇതിൻറെ ആരംഭനാളുകളിലൂടെയാണ് നാം ഇത്രയുംനാൾ യാത്രചെയ്‌തത്‌. അപ്പോൾ തന്നെ അപരന്റെ കണ്ണീരൊപ്പാൻ, ആശ്വാസമാകാൻ, അവനാശ്രയമാകാൻ നമുക്ക് സാധിച്ചു. അപരന് നാം ചെയ്‌ത നന്മകളിലൂടെ ഈശോ എത്രമാത്രം സന്തോഷിച്ചു എന്ന് ചിന്തിക്കുമ്പോൾ എന്തൊരു ആനന്ദമാണ് നമുക്കുള്ളിൽ.

ചങ്ങനാശ്ശേരി അതിരൂപതയിലെ എല്ലാ പ്രവാസികൾക്കും എന്നും എപ്പോഴും ഈശോയുടെ കരം പിടിച്ച് മാതൃസഭയോടും അതിരൂപതയോടും ഇടവകയോടും ചേർന്ന് നല്ല സ്നേഹബന്ധത്തിൽ ജീവിക്കുവാൻ പ്രവാസി അപ്പോസ്‌തലേറ്റ് സഹായകമാകട്ടെ. ഈ നിയമാവലി പ്രവാസ ജീവിതത്തിൽ ആയിരിക്കുന്ന നിങ്ങളുടെ ഇടയിലെ പ്രവർത്തനങ്ങളും തിരിച്ചുവന്ന നാട്ടിലുള്ള പ്രവാസികളുടെ ഇടയിലെ പ്രവർത്തനങ്ങളും കൂടുതൽ ശക്തിപ്പെടുത്താൻ സഹായിക്കട്ടെ എന്ന് പ്രാർത്ഥിക്കുകയാണ്.

ഇനിയും നമുക്ക് ഒരുപാട് യാത്ര ചെയ്യാനുണ്ട്. നമ്മൾ യാത്ര ചെയ്യുന്ന കപ്പലിന്റെ അമരത്ത് ഈശോയുണ്ടെന്ന ബോധ്യത്തോടെ നമുക്ക് ഈ യാത്ര തുടരാം. ഈശോ എല്ലാവരേയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ.

Get In Touch

Changanacherry

pravasiapostolatechry@gmail.com

+91 9207470117

Follow Us

All Rights Reserved. © 2024

Developed by FaithInfosoft